Breaking News

അഞ്ചുതെങ്ങ് പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയെ പാമ്പ് കടിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുടിപ്പുര മുമ്മൂലവീട്ടിൽ സിമി ദാസ് (38) നാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്ന തിനിടെയാണ് സംഭവം. വലത് കൈമുട്ടിന് മുകളിലായി പാമ്പ് കടിക്കുകയായിരുന്നു. അണലി ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെതെന്നാണ് പ്രാഥമിക നിഗമനം . ഉടൻ തന്നെ ബന്ധുക്കൾ സിമിയെ ആറ്റിങ്ങൽ ഗവ: താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ പത്രവിതരണകാരനായ ദാസിന്റെ ഭാര്യയാണ് സിമി ദാസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *