Breaking News

സൂര്യതാപമേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

വർക്കല: സൂര്യതാപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് രക്തത്തിൽ ഉണ്ടായ അണുബാധയെ തുടർന്ന് മരിച്ചു. ഇടവ വെൺകുളം സരോജസദനത്തിൽ കണ്ണൻ എന്നു വിളിക്കുന്ന ഷൈൻ (44) ആണ് ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. വെൽഡിങ് തൊഴിലാളിയായ ഷൈൻ ഇക്കഴിഞ്ഞ 19-ാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സമീപവാസികൾ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. സൂര്യതാപം ഏറ്റതാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രക്തത്തിൽ ഉണ്ടായ കടുത്ത അണുബാധയാണ് മരണകാരണമെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. മരണപ്പെട്ട ഷൈൻ അവിവാഹിതനാണ്. മൃതദേഹം വീട്ടിലെത്തിച്ച് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *