Breaking News

നേത്രരക്ഷ: ആയുർവേദത്തിലൂടെ കാഴ്ച സംരക്ഷണത്തിന് പ്രത്യേക ഓ.പി

വർക്കല: ജില്ലാ ആയുർവേദ ആശുപത്രിയിൽ കണ്ണിന്റെയും കാഴ്ചയുടെയും സംരക്ഷണം ലക്ഷ്യമാക്കി ‘നേത്രരക്ഷ’ എന്ന പേരിൽ പ്രത്യേക ഓ.പി ആരംഭിച്ചു. നേത്രരോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കൂടാതെ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ സേവനം ലഭ്യമാകും. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്ര-ഇ.എൻ.ടി. ഓ.പി വിഭാഗത്തിൽ സേവനം ലഭ്യമാണ്.


നൂതന പരിശോധനാ സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഓ.പി വിഭാഗത്തിൽ വിവിധ പരിശോധനകൾ, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗ് എന്നിവയും ലഭ്യമാണ്. കൂടാതെ, നേത്ര സംരക്ഷണത്തിനായി അനുയോജ്യമായ ആഹാരക്രമവും ജീവിതശൈലിയും സംബന്ധിച്ച നിർദ്ദേശങ്ങൾ, യോഗ പരിശീലനം എന്നിവയും രോഗികൾക്ക് നൽകുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *