Breaking News

കാലടിയിൽ അഞ്ചുദിവസത്തെ ആത്മീയ മഹായാഗം ഏപ്രിൽ 17 മുതൽ

കാലടി: ആദി ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിൽ 2026 ഏപ്രിൽ 17 മുതൽ 21 വരെ അഞ്ചുദിവസം നീളുന്ന വിശിഷ്ട ആത്മീയ മഹായാഗം സംഘടിപ്പിക്കുന്നു. ശ്രീശങ്കര സങ്കേത ഫൗണ്ടേഷനും, തിരുവനന്തപുരം പൗർണമികാവ് ക്ഷേത്രം ട്രസ്റ്റും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ ഈ പുണ്യഭൂമിയിൽ വിവിധ ആത്മീയ-വേദിക ചടങ്ങുകൾക്കൊപ്പം വിശേഷ പൂജകളും പ്രഭാഷണങ്ങളും നടക്കും.

ആദി ശങ്കരജന്മഭൂമിയായ കാലടിയിൽ നിത്യം ലോകശാന്തിക്കായി പ്രാർത്ഥനയും വേദിക ചടങ്ങുകളും സംഘടിപ്പിക്കപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ശ്രീശങ്കര ദർശനം, ധർമ്മം, പ്രപഞ്ചത്തിന്റെ വിശുദ്ധി എന്നിവ പ്രചരിപ്പിക്കുകയാണ് മഹായാഗത്തിന്റെ ലക്ഷ്യമെന്നും അറിയിച്ചു. പരിപാടിയുടെ ഭാഗമായി ദിവസേന രാവിലെ 6 മണിമുതൽ 8 മണിവരെ നീണ്ടുനിൽക്കുന്ന “പൂർണ്ണ ആത്മീയ മുതലക്കടവ് സ്നാനം” നടത്തപ്പെടും. നിരവധി വിശ്വാസികൾ പങ്കെടുക്കുന്ന ഈ ചടങ്ങ് മഹായാഗത്തിന്റെ പ്രധാന ആകർഷണമായിരിക്കും.

2030-ഓടെ ശ്രീശങ്കര ജന്മഭൂമിയെ മഹാകുംബമേള നിലവാരത്തിലുള്ള തീർത്ഥാടനകേന്ദ്രമാക്കുന്നതിനുള്ള പദ്ധതികളും ഇതിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ആദി ശങ്കരജന്മഭൂമിയായ കാലടിയിൽ നിത്യം ലോകശാന്തിക്കായി പ്രാർത്ഥനയും വേദിക ചടങ്ങുകളും സംഘടിപ്പിക്കപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ശ്രീശങ്കര ദർശനം, ധർമ്മം, പ്രപഞ്ചത്തിന്റെ വിശുദ്ധി എന്നിവ പ്രചരിപ്പിക്കുകയാണ് മഹായാഗത്തിന്റെ ലക്ഷ്യമെന്നും അറിയിച്ചു. പരിപാടിയുടെ ഭാഗമായി ദിവസേന രാവിലെ 6 മണിമുതൽ 8 മണിവരെ നീണ്ടുനിൽക്കുന്ന “പൂർണ്ണ ആത്മീയ മുതലക്കടവ് സ്നാനം” നടത്തപ്പെടും. നിരവധി വിശ്വാസികൾ പങ്കെടുക്കുന്ന ഈ ചടങ്ങ് മഹായാഗത്തിന്റെ പ്രധാന ആകർഷണമായിരിക്കും.

2030-ഓടെ ശ്രീശങ്കര ജന്മഭൂമിയെ മഹാകുമ്പമേള നിലവാരത്തിലുള്ള തീർത്ഥാടനകേന്ദ്രമാക്കുന്നതിനുള്ള പദ്ധതികളും ഇതിനോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളുന്ന സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നും അറിയിച്ചു. ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളുന്ന സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നും അറിയിച്ചു. പരിപാടികളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *