Breaking News

ഇംഗ്ലണ്ടിലെ കെന്റിൽ വിഷു ആഘോഷം വർണാഭമായി

ഇംഗ്ലണ്ട് (കെന്റ്): ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിച്ച വിഷു ആഘോഷങ്ങൾ വിപുലമായും ഭക്തിപൂർവ്വവുമായും നടന്നു. വിഷുദിനമായ ഏപ്രിൽ 15-ന് രാവിലെ 9 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ഉഷപൂജ, വിഷുക്കണി ദർശനം, വിഷു കൈനീട്ടം, പ്രത്യേക പൂജ, ഉച്ചപൂജ എന്നിവ നടന്നു. ഉച്ചയ്ക്ക് 12.30-ന് നട അടച്ചു. വൈകുന്നേരം 4 മണിക്ക് വീണ്ടും നട തുറന്ന് മഹാസുദർശന പൂജയും പ്രദോഷ പൂജയും നടന്നു.

ഇതോടനുബന്ധിച്ച് വൃന്ദാവൻ ഭജൻസ് യു.കെ അവതരിപ്പിച്ച ഭക്തിഗാനമേളയും, ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിൽ ദക്ഷിണ യു.കെ അവതരിപ്പിച്ച നൃത്തനൃത്ത്യ കലാവിരുന്നും അരങ്ങേറി. തുടർന്ന് ദീപാരാധനയും രാത്രി 8 മണിക്ക് അത്താഴപൂജയും നടത്തി.
പൂജകൾക്ക് അഭിജിത്തും താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വറും മുഖ്യകാർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹകാർമികനായി രുന്നു.

സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ച് അനൂപ്, മൃദുല, ചിത്ര ലക്ഷ്മി എന്നിവർ ചേർന്ന് വിളക്ക് തെളിച്ചു.
വിഷു സദ്യയ്ക്ക് കെന്റ് ഹിന്ദു സമാജത്തിലെ വനിതകൾ നേതൃത്വം നൽകി. ആഘോഷങ്ങളിൽ നിരവധി ഭക്തരും നാട്ടുകാരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *