
കല്ലമ്പലം: നാവായിക്കുളം തട്ടുപാലം ദേശീയപാതയ്ക്കരുകിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഗുരുതര അപകടം. നഗരൂർ നെടുംപറമ്പ് സ്വദേശിയായ ഷാജി (56) ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ ഡ്രൈവറോടൊപ്പം സ്കൂളിലെ അഞ്ച് വനിതാ ജീവനക്കാരുമുണ്ടായിരുന്നു. ഇവരായ ജയശ്രീ, ശോഭ, ബിന്ദു മോൾ, റീന, വിനീത റാണി എന്നിവർക്ക് കൈകാലുകളിൽ പൊട്ടൽ സംഭവിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നു.

ഇന്ന് രാവിലെ 10.45ഓടെയായിരുന്നു സംഭവം. അപകടവിവരം ലഭിച്ചതിനെ തുടർന്ന് കല്ലമ്പലം ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസ്സിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുതിയ അധ്യയന വർഷത്തെ മുന്നോടിയായി സ്കൂൾ ബസിന്റെ റൂട്ടുകൾ പരിശോധിക്കാൻ ജീവനക്കാർ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്റ്റേഷൻ ഓഫീസർ കെ. സതീഷ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സജിത്ത് ലാൽ എസ്.ഡി., ഫയർ റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് ബി., പ്രവീൺ പി., അരവിന്ദൻ എം., സജികുമാർ ടി.ആർ., അരവിന്ദ് ആർ., ഷൈജു എസ്., സണ്ണി ആർ., ഹെഡ് ഗാർഡ് അനിൽ കുമാർ ജി. എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
സംഭവസ്ഥലത്ത് സമയോചിതമായി ഫയർഫോഴ്സ് നടത്തിയ ഇടപെടലിലൂടെ പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ സാധിച്ചതായി നാട്ടുകാർ പറഞ്ഞു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …