Breaking News

12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

കണ്ണനല്ലൂർ: കണ്ണനല്ലൂർ കൈരളി ജംഗ്ഷൻ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. 19 ചാക്കുകളിലായാണ് ഇവ കണ്ടെത്തിയത്.

ഏപ്രിൽ 10-ന് രാവിലെ പുരയിടത്തിൽ സംശയാസ്പദമായി പാർക്ക് ചെയ്തിരുന്ന ഒരു വാഹനം തിങ്കളാഴ്ച വരെ മാറ്റാതെ നിർത്തിയതിനെ തുടർന്ന് സമീപവാസികൾ കണ്ണനല്ലൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

കണ്ണനല്ലൂർ എസ്.ഐ കൃഷ്ണലാൽ, എ.എസ്.ഐ ജ്യോതിഷ് കുമാർ, സി.പി.ഒമാരായ പ്രജേഷ്, നജിമുദ്ദീൻ, കെവിൻ ജോസ് എന്നിവർ ചേർന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *