
ആറ്റിങ്ങൽ: നിരാലാ ഹിന്ദി അക്കാദമി ഈ വർഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവർത്തകനുമായ ഡോ. ആർസുവിന് സമ്മാനിച്ചു. കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്കാരം സമർപ്പിച്ചത്.
25,000 രൂപയും ഫലകവും ഉൾപ്പെടുന്നതാണ് ‘കേരളത്തിലെ ഹിന്ദി വിദ്യാർത്ഥികളുടെ ഗുരുദക്ഷിണ’യായി നൽകുന്ന ഈ പുരസ്കാരം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
കേരള സർവകലാശാല ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. എസ്. തങ്കമണി അമ്മ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാധാകൃഷ്ണൻ കുന്നുംപുറം, വർക്കല ഗോപാലകൃഷ്ണൻ, ഡോ. ഒ. വാസവൻ, ഡോ. രതീഷ് നിരാലാ, എ.കെ. സുപ്രിയ, ഡോ. നാദിയ എസ്. രാജ് എന്നിവർ പ്രസംഗിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

