
വർക്കല;കൂലി ചോദിച്ചതിന് വർഷോപ്പ് ഉടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ക്രൂര മർദ്ദനം. പാലച്ചിറ സ്വദേശിയായ സാജൻ എന്ന വർഷോപ്പ് ഉടമയ്ക്കാണ് 200 രൂപ കൂലി ചോദിച്ചതിന് ക്രൂരമായ മർദ്ദന മേൽക്കേണ്ടി വന്നത് . ഇരുചക്രവാഹനം ശരിയാക്കി നൽകിയതിന്റെ പണിക്കൂലി ആയ 200രൂപ ചോദിച്ചതിൽ പ്രകോപിതരായ രണ്ടംഗ സംഘമാണ് സാജനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം മുതുകത്തും വാരിയലിനും മാരകമായി വലിയ ചുറ്റികകൊണ്ട് മർദ്ദിച്ചത് . തുടർന്ന് സാജന്റെ ഇടത് കാലിലും ചുറ്റിക ഉപയോഗിച്ച് അടിക്കുകയായിരുന്നു.

പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വർക്ഷോപ്പ് ഉടമയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.
കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി സാജൻ പറഞ്ഞു. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെൺകുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ടൂവീലർ വർക്ക് ഷോപ്പിലാണ് അക്രമ സംഭവം നടന്നത്.

പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പരാതിക്കാരൻ പോലീസിനെ അറിയിച്ചിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അയിരൂർ പോലീസ് സ്വീകരികുന്നതെന്ന് പരാത്രിക്കാരൻ ആരോപിച്ചു. അയിരൂർ പോലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വർക്ക്ഷോപ്പ് ഉടമയായ സാജൻ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …