Breaking News

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടി ഇന്നും കിടപ്പിൽ; സഹായവാഗ്ദാനങ്ങൾ കാറ്റിൽ, സർക്കാരിനോട് കണ്ണീരഭ്യർത്ഥന

വർക്കലയിൽ മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടി; ചികിത്സയ്ക്കായി സർക്കാരിന്റെ സഹായം ലഭിക്കാതെ ദുരിതത്തിൽ

ശ്രീക്കുട്ടി അപകടത്തിന് ശേഷവും മുമ്പും

വർക്കല : ട്രെയിൻ യാത്രയ്ക്കിടെ മദ്യപന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോട് സ്വദേശിനിയായ ശ്രീക്കുട്ടിക്ക് ഇതുവരെ സർക്കാർ സഹായം ലഭിക്കാത്തതായി പരാതി.

2025 നവംബർ 2-നാണ് സംഭവം നടന്നത്. ട്രെയിനിൽ ഉണ്ടായ തർക്കത്തിനിടെ മദ്യപൻ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദീർഘകാലം ചികിത്സയിൽ കഴിഞ്ഞ ശ്രീക്കുട്ടി ഇപ്പോഴും പൂർണ്ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. നടക്കാനും കൈകൾ ചലിപ്പിക്കാനും കാഴ്ച വ്യക്തമാക്കാനും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.

“എല്ലാവരെയും പോലെ നടക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമാണ് ആഗ്രഹം,” ശ്രീക്കുട്ടി പറഞ്ഞു. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ നൽകിയ ശേഷം ഇപ്പോൾ മഞ്ചേരിയിലെ ആയുർവേദ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ചികിത്സാ ചെലവുകൾ മുഴുവൻ കുടുംബം തന്നെയാണ് വഹിക്കുന്നത്.

വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇതുവരെ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.
“ട്രെയിനിൽ നിന്ന് വീണിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും ഒരു മന്ത്രിയും ഫോണിൽ പോലും വിളിച്ചിട്ടില്ല. സഹായിക്കാൻ കഴിയുമെങ്കിൽ സർക്കാർ സഹായിക്കണം,” എന്നാണ് ശ്രീക്കുട്ടിയുടെ അഭ്യർത്ഥന.

ആക്രമണത്തെ തുടർന്ന് ശ്രീക്കുട്ടിക്ക് ഓർമ്മ നഷ്ടപ്പെടൽ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും തുടരുന്നുണ്ട്. ആദ്യം അമ്മയെ പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോഴും കൂട്ടുകാരെയും പഠനകാല ഓർമ്മകളെയും പൂർണ്ണമായി തിരിച്ചുകിട്ടിയിട്ടില്ലെന്നും അവർ പറയുന്നു.

സംഭവം വലിയ സാമൂഹിക ശ്രദ്ധ നേടിയിരുന്നുവെങ്കിലും, തുടർന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിൽ കുടുംബം നിരാശ പ്രകടിപ്പിച്ചു. ശ്രീക്കുട്ടിയുടെ ചികിത്സക്കും പുനരധിവാസത്തിനുമായി അടിയന്തര ഇടപെടൽ ആവശ്യമാണ് എന്ന ആവശ്യവും ശക്തമാകുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *