Breaking News

വാഹനാപകടത്തിൽ കണിയാപുരത്ത് 19കാരന് ദാരുണാന്ത്യം

കണിയാപുരം: കണിയാപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണിയാപുരം ചാന്നാങ്കര തോപ്പുമുക്കിനു സമീപം നഫ്സൽ മൻസിലിൽ പരേതനായ നൗഷാദിന്റെയും ഹസീനയുടെയും മകൻ നഫ്സൽ (19) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം രണ്ട് മണിയോടെയാണ് കണിയാപുരം പള്ളിനടയിൽ അപകടം സംഭവിച്ചത്. ചാന്നാങ്കരയിൽ നിന്ന് ബൈക്കിൽ കണിയാപുരത്തേക്ക് പോകുകയായിരുന്ന നഫ്സലിന്റെ വാഹനത്തിൽ എതിർദിശയിൽ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നഫ്സലിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം ജി-ടെക് കോളേജിലെ വിദ്യാർത്ഥിയായിരുന്നു നഫ്സൽ.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *