Breaking News

ചെന്നൈ വിമാനത്താവളത്തിൽ നിന്ന് വർക്കല സ്വദേശിയായ യുവാവ് കാണാതായി

വർക്കല: വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി സാദിയമൻസിലിൽ താമസിക്കുന്ന 23 വയസുള്ള മുഹമ്മദ് ഇൻസാമാണ് കാണാതായത്. അബുദാബിയിൽ ജോലി ചെയ്തിരുന്ന ഇൻസാം വിസ റദ്ദാക്കി മാർച്ച് 30ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായാണ് ബന്ധുക്കൾ അറിയിക്കുന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് യുവാവിനെ കാണാതായതെന്നാണ് പരാതി.
സംഭവത്തിൽ ബന്ധുക്കൾ വർക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

യുവാവ് അന്നേദിവസം ചെന്നൈ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടോ യെന്ന് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ വിമാനത്താ വള അധികൃതരുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതായി വർക്കല പൊലീസ് അറിയിച്ചു.

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Leave a Reply

Your email address will not be published. Required fields are marked *