Breaking News

ആറ്റിങ്ങലിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി; 500 ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു

ആറ്റിങ്ങൽ: അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ ഗ്യാസ് സിലിണ്ടർ ശേഖരം സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പിടികൂടി. ആറ്റിങ്ങൽ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നാണ് 500ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തത്.

അഞ്ച് കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളും ഉൾപ്പെടെ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ അനധികൃതമായി ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നു വെന്നാണ് കണ്ടെത്തൽ. പിടിച്ചെടുത്ത സിലിണ്ടറുകളിൽ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ സിലിണ്ടറുകളും ഉൾപ്പെട്ടിട്ടുണ്ട്.

രഹസ്യവിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ശേഖരിച്ച സിലിണ്ടറുകൾ പിന്നീട് വാഹനങ്ങളിലേക്ക് മാറ്റി സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *