
ചിക്കമഗളൂരു: കര്‍ണാടകത്തിലെ ചിക്കമഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി വിദ്യാര്‍ഥിനി ശ്രീനന്ദ (15)യുടെ മൃതദേഹം 1500 അടി താഴ്ചയില്‍നിന്ന് കണ്ടെത്തി. ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ വിനോദയാത്രയ്ക്കെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.

ശ്രീനന്ദയെ കണ്ടെത്തുന്നതിനായി പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാസേന എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് വ്യാപകമായ തെരച്ചില്‍ നടത്തി. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു. കൊക്കകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.മകള്‍ക്ക് ലഹരി നല്കി ആരെങ്കിലും കടത്തിക്കൊണ്ടുപോയിരിക്കാമെന്ന ആശങ്ക മാതാപിതാക്കള്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …