Breaking News

സിപിഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതി അപൂർവ വിധി

കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിലാണ് അപൂർവ വിധി. രണ്ടുലക്ഷം രൂപ പിഴയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

കണ്ണൂർ: കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകക്കേസിൽ പ്രതിയായ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമം ഉൾപ്പെടെ മൂന്ന് കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. കൂടാതെ രണ്ടുലക്ഷം രൂപ പിഴയും കോടതി ചുമത്തി.
2024 നവംബർ 21ന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ചതിന് പിന്നാലെ ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായ ദിവ്യശ്രീ ബന്ധം വേർപിരിയണമെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
കേസിൽ അതിവേഗ വിചാരണയാണ് നടന്നത്. തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച കോടതി പ്രതിയുടെ കുറ്റം തെളിഞ്ഞതായി കണ്ടെത്തി അപൂർവ വിധി പ്രസ്താവിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *