Breaking News

സെൽഫിക്കിടെ വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം”

മാലകൊണ്ട: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ മാലകൊണ്ടയ്ക്ക് സമീപമുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്. ഹുകുംപേട്ടയ്ക്ക് സമീപമുള്ള ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.

നാല് പേരും വിനോദയാത്രയായി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകളിൽ വഴുക്കുള്ള പാറയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ഒരാൾ കാൽ വഴുതി വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് പേരും താഴേക്ക് വീണതായാണ് പ്രാഥമിക വിവരം.
നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *