Breaking News

താലികെട്ട് കഴിഞ്ഞ് നേരെ പോളിംഗ് ബൂത്തിലേക്ക്: നവവധു ശ്രദ്ധേയയായി”

ബാലരാമപുരം: വിവാഹച്ചടങ്ങുകൾക്കിടെ പോലും പൗരധർമ്മം മറക്കാതെ നവവധു വരനോടൊപ്പം വോട്ടെടുപ്പിൽ പങ്കെടുത്തു. താലികെട്ട് കഴിഞ്ഞ് നേരെ വോട്ടിംഗ് കേന്ദ്രത്തിലെത്തിയ ദമ്പതികൾ ശ്രദ്ധേയരായി.

കരിപ്ലാംവിള രതീഷ് ഭവനിൽ രാജേഷ്-ആശ ദമ്പതികളുടെ മകൾ ദേവിക (24)യാണ് താലികെട്ട് കഴിഞ്ഞ ഉടൻ വരനായ ബാലരാമപുരം ആർ.സി. തെരുവ് തോട്ടത്ത് വിളാകത്ത് വീട്ടിൽ ജോഷ്വയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്താൻ എത്തിയത്. തലയൽ ദേവീവിലാസം പ്രൈമറി സ്കൂളിൽ സ്ഥാപിച്ചിരുന്ന പോളിംഗ് ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത്.

കരിപ്ലാവംവിള ആർ.സി. ദേവാലയത്തിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. തുടർന്ന് മാളോട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വിവാഹസത്കാരം നടക്കുന്നതിനിടെയാണ് ദമ്പതികൾ വോട്ടെടുപ്പിൽ പങ്കെടുത്തത്.
വിവാഹ വേഷത്തിൽ വോട്ടിംഗ് കേന്ദ്രത്തിലെത്തിയ ദമ്പതികളെ കാണാൻ നാട്ടുകാർ കൂടി, അവരുടെ ഉത്തരവാദിത്തബോധത്തെ അഭിനന്ദിക്കുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *