
വര്‍ക്കല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ക്കല മണ്ഡലത്തില്‍ സമാധാനാന്തരീക്ഷത്തില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ചെറിയ ചില തര്‍ക്കങ്ങളൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നഗര-ഗ്രാമ മേഖലകളിലൊട്ടാകെ രാവിലെ മുതലേ വോട്ടര്‍മാരുടെ നീണ്ടനിരകളാണ് മിക്ക ബൂത്തുകളിലും കണ്ടത്. ഉച്ചവരെയും വൈകീട്ടും തിരക്ക് തുടര്‍ന്നിരുന്നു. ദിവസം മുഴുവന്‍ പോളിംഗ് ശതമാനം ക്രമാതീതമായി ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു. തീരദേശ മേഖലകളിലും മികച്ച പോളിംഗാണ് നടന്നത്.
അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്ര തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിളബ്ഭാഗം ജി.എല്‍.പി. സ്കൂളിലെ 200-ാം നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ഏകദേശം മുക്കാല്‍ മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇലകമണ്‍ കായല്‍പ്പുറം വെല്‍ഫെയര്‍ എല്‍.പി.എസ് (ബൂത്ത് 34), ചെമ്മരുതി പഞ്ചായത്തിലെ ഞെക്കാട് എസ്.എന്‍.വി.എല്‍.പി.എസ് (ബൂത്ത് 149), ശ്രീനിവാസപുരം ജി.എല്‍.പി. സ്കൂള്‍ (ബൂത്ത് 145) എന്നിവിടങ്ങളിലും യന്ത്ര തകരാറുകള്‍ കാരണം ഇടവേളകള്‍ ഉണ്ടായി. വര്‍ക്കല ചിലക്കൂര്‍ പണയില്‍ എല്‍.പി. സ്കൂളിലെ 176-ാം ബൂത്തില്‍ മോക് പോള്‍ സമയത്തെ തകരാര്‍ പരിഹരിച്ച് കൃത്യസമയത്ത് വോട്ടെടുപ്പ് ആരംഭിച്ചു.

യൂത്ത് പോളിംഗ് സ്റ്റേഷനായ പാളയംകുന്ന് ജി.എച്ച്.എസ്.എസില്‍ ശ്രദ്ധേയമായ തിരക്കുണ്ടായി. ആദ്യ 100 യുവ വോട്ടര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കൂപ്പണുകളും വിതരണം ചെയ്തു.
ഇതിനിടെ, വെട്ടൂര്‍ ഷാപ്പുമുക്കില്‍ ബുധനാഴ്ച രാത്രി എല്‍.ഡി.എഫ്.- യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തിരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോളിംഗ് സ്റ്റേഷന് സമീപവും ജങ്ഷനിലും അധിക പോലീസ് വിന്യസിച്ചു.

ശിവഗിരി മഠത്തിലെ സന്ന്യാസിമാര്‍ വര്‍ക്കല മൈനര്‍ ഇറിഗഷന് ഓഫീസില്‍ വോട്ട് രേഖപ്പെടുത്തി. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമിമാരായ സൂക്ഷ്മാനന്ദ, വിശാലാനന്ദ, അസംഗാനന്ദഗിരി, ഹംസതീര്‍ഥ, ശങ്കരാനന്ദ, ദേവാത്മാനന്ദ, വിദ്യാത്മാനന്ദഗിരി, ദേശികനന്ദയതി
തുടങ്ങിയവര്‍ വോട്ടുചെയ്തു.
വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ ശിവഗിരി എസ്.എന്‍. കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് കേന്ദ്രസേനയുടെ സുരക്ഷയില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ നാലാഞ്ചിറ മാര്‍ ഇവാനോയോസ് കോളേജിലേക്ക് കൊണ്ടുപോയി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …