Breaking News

വർക്കലയിൽ ബിജു ഗോപാലന് അന്ത്യാഞ്ജലി; രാഷ്ട്രീയ-സാംസ്കാരിക ലോകം ദുഃഖത്തിൽ

വർക്കല: അന്തരിച്ച കോൺഗ്രസ് നേതാവും വർക്കല നഗരസഭാ മുൻ ആക്ടിങ് ചെയർമാനുമായ ബിജു ഗോപാലന് നാടിന്റെ അന്ത്യാഞ്ജലി അർപ്പിച്ചു. കലാകാരൻ കൂടിയായിരുന്ന ബിജു ഗോപാലൻ, രാഷ്ട്രീയഭേദമന്യേ വിശാലമായ സുഹൃദ്‌വലയത്തിന് ഉടമയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോടും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് പടിപടിയായി വളർന്നു.

1994-ൽ ദൂരദർശനുവേണ്ടി “കൈവല്യം” എന്ന ടെലിഫിലിം നിർമ്മിച്ച് മിനിസ്ക്രീൻ രംഗത്തേക്ക് കടന്നുവന്ന ബിജു ഗോപാലൻ തുടർന്ന് നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചു. അദ്ദേഹത്തിന്റെ വിയോഗം വർക്കലയുടെ സാംസ്കാരിക മേഖലയ്ക്കും വലിയ നഷ്ടമായി രണ്ടുതവണ നഗരസഭാ ആക്ടിങ് ചെയർമാനായിരുന്ന ബിജു ഗോപാലന്റെ ഭൗതികദേഹം തിങ്കളാഴ്ച രാവിലെ നഗരസഭാ ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. വി. ജോയി എം.എൽ.എ., മുൻ എം.എൽ.എ. വർക്കല കഹാർ, നഗരസഭാ ചെയർപേഴ്‌സൺ ഗീതാ ഹേമചന്ദ്രൻ, വൈസ് ചെയർമാൻ ബി. സുനിൽകുമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ, പഴയ സഹപ്രവർത്തകർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് വർക്കല മുനിസിപ്പൽ പാർക്കിന് മുന്നിലും പൊതുദർശനം നടത്തി. ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരം നടന്നു. നാട്ടുകാരടക്കമുള്ള വലിയ ജനാവലി ചടങ്ങുകളിൽ പങ്കാളികളായി

Related posts

Leave a Reply

Your email address will not be published. Required fields are marked *