Breaking News

ശിവഗിരിയിൽ വിജ്ഞാനോത്സവം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ ശ്രീ ശാരദാ ദേവി പ്രതിഷ്ഠ നിർവഹിച്ചതിന്റെ 114-ാം വാർഷികത്തോടനുബ ന്ധിച്ച് വിജ്ഞാനോത്സവമായ ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ ശിവഗിരിയിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തുന്ന പങ്കെടുക്കുന്നവർക്ക് ഗുരുദേവ കൃതികളുടെയും ദർശനത്തിന്റെയും ആഴത്തിലുള്ള പഠനമാണ് പ്രധാന ആകർഷണം. ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ, മണ്ഡലം, യൂണിറ്റ് തല പഠന ക്ലാസുകളിൽ പങ്കെടുത്തവർക്കാണ് ശിവഗിരിയിലെ ത്രിദിന പഠന ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.

താൽപര്യമുള്ള ഏവർക്കും ആശ്രമോചിതമായ അന്തരീക്ഷത്തിൽ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതാണ്. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും പ്രമുഖ പണ്ഡിതരുമാണ് പഠന ക്ലാസുകൾ നയിക്കുന്നത്.

zcbnh,j,.k.k.jm

nvnmh,j.k/ bfhffbnf

jkljhljlk;

lnbkjnlnm.

Related posts

Leave a Reply

Your email address will not be published. Required fields are marked *