Breaking News

മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിര്യാതനായി

വർക്കല: വെട്ടൂർ പേഴുവിള വീട്ടിൽ പരേതനായ ജഗുഫറിന്റെ മകൻ അബ്ദുൾ അഹദ് (62) നിര്യാതനായി. വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറായിരുന്ന അദ്ദേഹം നിലവിൽ മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വെട്ടൂർ കൊച്ചുകടപ്പുറം ജമാഅത്ത് പ്രസിഡന്റുമായും പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: അബുസാ. മക്കൾ: ഹാഫീസ്, ഹബീബ, ബാസ്മ. മരുമക്കൾ: നൂറിൽ ഫാത്തിമ, സമീർ, ഇബ്ഷാദ്.
കമ്പറടക്കം തിങ്കളാഴ്ച (മാർച്ച് 16) രാവിലെ 8 മണിക്ക് വെട്ടൂർ കേന്ദ്ര ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *