Breaking News

വിവാഹസൽക്കാരത്തിൽ പരിചയം, പിന്നീട് പീഡനം; ആറ്റിങ്ങലിൽ യുവാവ് അറസ്റ്റിൽ

ആറ്റിങ്ങൽ: വിവാഹസൽക്കാരത്തിൽ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

മണമ്പൂർ മുട്ടുക്കോണം ചിറയിൽവീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സുധി (22)യാണ് അറസ്റ്റിലായത്. നാളുകൾക്ക് മുമ്പ് കൊല്ലത്ത് നടന്ന ഒരു വിവാഹസൽക്കാര ത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രതിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയും പരിചയപ്പെടുന്നത്. തുടർന്ന് പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു, എന്നതാണ് കേസ്.
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പെൺകുട്ടി സഹപാഠികളോട് പറഞ്ഞതിനെ തുടർന്നാണ് അധ്യാപകർ വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. കൗൺസിലിംഗിനിടെ പീഡന വിവരം പുറത്തുവന്നതോടെ അധ്യാപകർ പോലീസിനും ചൈൽഡ്‌ലൈനിനും വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം എസ്‌എച്ച്ഒ അജയൻ ജെ.യുടെ നേതൃത്വത്തിൽ എസ്‌ഐമാരായ ജിഷ്ണു, സിതാര മോഹൻ, സിപിഒമാരായ ഷജീർ, അഭിലാഷ്, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *