
വർക്കല: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വർക്കല നഗരസഭാ ബജറ്റ് കൗൺസിൽ യോഗത്തിൽ ചർച്ചകൾക്കുശേഷം 18–16 ഭൂരിപക്ഷത്തിൽ അംഗീകരിച്ചു. ബി.ജെ.പി., കോൺഗ്രസ് അംഗങ്ങൾ ബജറ്റിനെ അനുകൂലിച്ചില്ല.
രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി ബജറ്റ് പാസാക്കിയത്. 16 സി.പി.എം. അംഗങ്ങൾക്കൊപ്പം സ്വതന്ത്ര അംഗങ്ങളായ വൈ. ഷാജഹാനും എസ്. പ്രസാദും ബജറ്റിന് അനുകൂലമായി വോട്ടുചെയ്തു.

ബജറ്റ് പാസാക്കിയതിന് പിന്നാലെ വർക്കല ക്ഷേത്രത്തിന് സമീപത്തെ സ്വദേശി ദർശൻ പദ്ധതിയെക്കുറിച്ചുള്ള പരാമർശങ്ങൾ സി.പി.എം., ബി.ജെ.പി. അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. തുടർന്ന് മുദ്രാവാക്യം വിളികളോടെ ബി.ജെ.പി. അംഗങ്ങൾ കൗൺസിൽ ഹാളിൽ നിന്ന് ഇറങ്ങിപ്പോയി.
ശനിയാഴ്ച നടന്ന ചർച്ചയിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് അംഗങ്ങൾ വിമർശനം ഉന്നയിച്ചു. കാർഷിക, ടൂറിസം മേഖലകൾക്കും ഭവനപദ്ധതികൾക്കും ആവശ്യമായ തുക വകയിരുത്തിയിട്ടില്ലെന്ന് സി.പി.എം. അംഗം സജിത്ത് റോയി ചൂണ്ടിക്കാട്ടി. തെരുവുനായ ഷെൽട്ടറും എ.ബി.സി. പദ്ധതിക്കും തുക അനുവദിച്ചിട്ടില്ലെന്നും ആരോപിച്ചു.

കഴിഞ്ഞ ബജറ്റിന്റെ തനിയാവർത്തനമാണിതെന്ന വിമർശനമാണ് ബി.ജെ.പി., കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയത്. ശുചിത്വ-മാലിന്യസംസ്കരണ പദ്ധതികൾക്കും മതിയായ വകയിരുത്തൽ ഇല്ലെന്നും ടൂറിസം, തൊഴിൽ, മത്സ്യമേഖലകൾക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും താലൂക്ക് ആശുപത്രിയിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭ കോടികൾ ചെലവഴിച്ച് സ്വന്തമാക്കിയ ഭൂമി ഫലപ്രദമായി വിനിയോഗിക്കണമെന്നും ചർച്ചയിൽ ആവശ്യമായി.
വിമർശനങ്ങൾ ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രനും വൈസ് ചെയർമാൻ ബി. സുനിൽകുമാറും മറുപടി പ്രസംഗത്തിൽ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലി ഏറ്റുവാങ്ങി. കഠിനംകുളത്തെ അനിൽ ഓഡിറ്റോറിയത്തിൽ … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കരവാരം വില്ലേജിലെ തോട്ടക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനെയാണ് പോലീസ് … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമമായ ‘സ്നേഹസംഗമം’ … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക വിഷയം ചർച്ച ചെയ്യാൻ അനുമതി നൽകിയില്ലെന്നാരോപിച്ച് നാവായിക്കുളം പഞ്ചായത്ത് … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ ജീവിതത്തിൽ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം ഇപ്പോഴും … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പുഞ്ചക്കരി സ്വദേശിയും നീന്തൽ പരിശീലകനുമായ ശരത് … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലമെന്ററി …