Breaking News

എൻ.എസ്.എസ് നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം

പാളയംകുന്ന്: ജി.എച്ച്.എസ്.എസ് പാളയംകുന്ന് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമൂഹത്തിലെ നിർധനരായ അഞ്ചുപേർക്കു വീൽചെയറും ഒരാൾക്ക് തയ്യൽ മെഷീനും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി. വി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടറുമായ ഡോ. ഷാജിത മുഖ്യപ്രഭാഷണം നടത്തി. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അജിത വിശിഷ്ടാതിഥിയായി പങ്കെടുത്തു.

സ്കൂൾ പ്രിൻസിപ്പൽ ശ്രീദേവി അമ്മ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സന്ദേശം റീജണൽ കൺവീനർ ബിനു നൽകി. തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീജ, ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീനാഥ് നന്ദി രേഖപ്പെടുത്തി.

വിദ്യാർത്ഥികളിൽ സാമൂഹികബോധം, സേവന മനോഭാവം, നേതൃഗുണങ്ങൾ എന്നിവ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *