Breaking News

ആറ്റിങ്ങലിൽ മികച്ച കൗൺസിലർ പുരസ്കാരം എം. താഹിറിന്

ആറ്റിങ്ങൽ: നഗരസഭയുടെ ജനകീയ ഭരണസമിതിയിലെ പ്രഥമ ചെയർമാനും മുൻ നിയമസഭാംഗവുമായ ബഹുമുഖ പ്രതിഭ ആർ. പ്രകാശത്തിന്റെ സ്മരണാർത്ഥം പി.എം. രാമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2020–2025 കാലയളവിലെ മികച്ച കൗൺസിലർ പുരസ്കാരം 15-ആം വാർഡ് കൗൺസിലർ എം. താഹിറിന് ലഭിച്ചു.

ഒരു ലക്ഷം ഒരു രൂപയും ഫലകവും അടങ്ങിയ പുരസ്കാരം വ്യാഴാഴ്ച ആറ്റിങ്ങൽ നഗരസഭാ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യസിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ സമ്മാനിച്ചു.

ആർ. പ്രകാശത്തിന്റെ മകളും മുൻ എം.എൽ.എയുമായ ജമീല പ്രകാശം, നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എ. നജാം, എസ്. ഷീജ, രമ്യാ സുധീർ, അവനവഞ്ചേരി രാജു, എസ്. ഗിരിജ, കൗൺസിലർമാരായ ആർ. രാജു എന്നിവരും ചടങ്ങിൽ സന്നിഹിതരാ യിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *