Breaking News

ഇടവ സ്മാർട്ട് വില്ലേജ് ഓഫീസിന് ശിലാസ്ഥാപനം

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നടന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ്. ബാബു, ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ. എസ്. കുമാർ, പഞ്ചായത്ത് മെമ്പർ ബിന്ദു സി, വർക്കല താലൂക്ക് തഹസിൽദാർ, ഇടവ വില്ലേജ് ഓഫീസർ ഭഗവത് സിംഗ്, വില്ലേജ്-താലൂക്ക് ഓഫീസുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇടവ ചെമ്പകത്തിൻമൂട് ജംഗ്ഷനിലെ സർക്കാർ വക വസ്തുവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. റവന്യൂ വകുപ്പിന്റെ 2024–25 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി ഏകദേശം 45 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കുകയാണ്. പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുമ്പോൾ നാട്ടുകാരുടെ വിവിധ ഭരണ സേവനങ്ങൾ കൂടുതൽ ദ്രുതഗതിയിലും സുതാര്യമായും ലഭ്യമാകു മെന്ന് പ്രതീക്ഷിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *