

ആറ്റിങ്ങല്‍: ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒ.എസ്.അംബിക എം.എല്‍.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജവാദ്.എസ്, പി.ടി.എ പ്രസിഡന്റ് സന്തോഷ്.എസ്., ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഹസീന, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാര്‍, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ അവന്തിക.എസ്.നായര്‍ എന്നിവരും സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ദേശഭക്തി ഗാനങ്ങളും വിദ്യാര്‍ത്ഥികളുടെ പ്രസംഗങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.


