Breaking News

മികച്ച പ്രവര്‍ത്തനം; ആറ്റിങ്ങല്‍ സി.ഡി.എസിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 2024-25 ലെ പ്രവര്‍ത്തന മികവിന് തിരുവനന്തപുരം ജില്ലാ മിഷന്‍ ജില്ലാ, ബ്‌ളോക്ക്തല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചിറയിന്‍കീഴ് ബ്ലോക്കിലെ മികച്ച സി.ഡി.എസ് സംയോജന പ്രവര്‍ത്തനത്തിന് ആറ്റിങ്ങല്‍ സി.ഡി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും മികവുറ്റതും ശ്രദ്ധേയവുമായ നേട്ടങ്ങള്‍ക്ക് ആദരം നല്‍കുന്നതിന്റെയും ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ആഗസ്റ്റ് 8 നു വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീജ.എ, വൈസ് ചെയര്‍പേഴ്‌സണ്‍ മെമ്പര്‍ സെക്രട്ടറി മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്‌റുമാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ബ്ലോക്കിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *