Breaking News

ചെമ്മരുതിയില്‍ എസ്.സി ആയുര്‍വേദ ദ്വിദിന മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു

വര്‍ക്കല: ചെമ്മരുതിയില്‍ എസ്.സി ആയുര്‍വേദ ദ്വിദിന മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയ മരുന്നുവാങ്ങല്‍ പദ്ധതിയുടെ ഭാഗമായാണ് ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കുന്നത്തുമല പി.എച്ച്.സി സബ് സെന്റര്‍, പോങ്ങുവിള അംഗനവാടി എന്നിവിടങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

രണ്ടാം ദിവസത്തെ മെഡിക്കല്‍ ക്യാമ്പ് പോങ്ങുവിള അംഗനവാടിയില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ലിനീസ് ഉദ്ഘാടനം ചെയ്തു. ചെമ്മരുതി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗിരിജ.എസ് അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എസ്.ഗിരിജ, ഡോ.ശ്രുതി ആര്‍.എസ്, ഡോ.രശ്മി ആര്‍.ജെ എന്നിവര്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് അരിഷ്ടങ്ങള്‍, തൈലം, ലേഹ്യം, നെയ്യ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. ഫാര്‍മസിസ്റ്റുമാരായ അവിനാശ്.ജെ, നന്ദു.സി.എന്‍, അഞ്ജു ആര്‍.എസ്, ആശാവര്‍ക്കര്‍മാരായ ബീന, ജയലത, സുനിത.കെ, ഉഷ.എസ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍മാരായ സൗമ്യ.ഡി, വിദ്യ.റ്റി തുടങ്ങിയവര്‍ രണ്ടു ദിവസങ്ങളിലായി നടന്ന എസ്.സി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *