

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെ.എസ്.യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ പോലീസ് സ്‌റ്റേഷനില്‍. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ് കെ.എസ്.യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നും സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ പറയുന്നു.


തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. ഇതിനാല്‍ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി.
