Breaking News

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; കോടതിയില്‍ വലിയ പ്രതീക്ഷയെന്ന് പ്രതികരണം

ദില്ലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. എന്‍.ഐ.എ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 9 ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. പൊലീസ് സംരക്ഷണത്തില്‍ കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോകും. ബി.ജെ.പി കേരള ഘടകം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സി.പി.എം നേതാവും എം.പിയുമായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ നേരില്‍ കണ്ട് സംസാരിച്ചു. കടുത്ത ഉപാധികളില്ലാതെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു എങ്കിലും സാധാരണ ഗതിയില്‍ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുര്‍ എന്‍.ഐ.എ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച ഉപാധികള്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *