Breaking News

കല്ലമ്പലത്ത് വന്‍ കഞ്ചാവ് ശേഖരം പിടികൂടി

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. രണ്ട് രക്ഷത്തിലധികം രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കല്ലമ്പലത്ത് എത്തിച്ചപ്പോള്‍ പോലീസ് പ്രതികളെ വളഞ്ഞ് പിടികൂടുകയായിരുന്നു. നാവായിക്കുളം വടക്കേ വയലില്‍ ശാലീ ഭവനില്‍ സ്‌ട്രോംഗ് ബാബു എന്ന വിജയമോഹനന്‍(72), വെള്ളനാട് മാതളംപാറ എഞ്ചിനീയറിങ് കോളേജിന് സമീപം എം.എസ് ഭവനില്‍ ഉദയലാല്‍(52) എന്നിവരാണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. കല്ലമ്പലം പോലീസിന്റെയും എക്‌സൈസിന്റെയും ഹിറ്റ്‌ലിസ്റ്റില്‍പെട്ട പ്രതികള്‍ നിരവധി കേസുകളില്‍ പ്രതികളും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്.

സ്ഥിരമായി കഞ്ചാവ് കേസുകളില്‍ പിടിയിലാവുന്ന വിജയമോഹനന്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്. ഏഴാം തവണയാണ് വിജയമോഹനന്‍ കഞ്ചാവ് കേസില്‍ പോലീസിന്റെ പിടിയിലാവുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ നാട്ടിലില്ല എന്ന് മനസിലായതോടെ പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇയാള്‍ ഒഡീഷയില്‍ ആണെന്ന് മനസ്സിലായത്. തുടര്‍ന്ന് പോലീസ് ഇയാളെ നിരീക്ഷണത്തിലാക്കി. ഇയാള്‍ കഞ്ചാവുമായി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തി അവിടെനിന്നും കല്ലമ്പലത്ത് എത്തിയപ്പോഴായിരുന്നു പോലീസ് പിടിയിലായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *