

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കൈപ്പറ്റിമുക്കില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ദീപു945)വാണ് മരിച്ചത്. ഇന്ന് രാത്രി 7.45 ന് സവാരി പോയി തിരികെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി റോഡില്‍ മറിഞ്ഞത്. വാഹനത്തില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ ദീപുവിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍.


