Breaking News

ജാക്ക് ഹാമര്‍ മെഷീന്‍ മോഷണം; മൂന്നാം പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ജാക്ക് ഹാമര്‍ മെഷീനുകള്‍ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റിലായി. കിഴുവിലം മൂഴിവിള വീട്ടില്‍ ഷിബുവിന്റെ മകന്‍ കുങ്കു എന്ന ഷിജിന്‍(18)ആണ് അറസ്റ്റിലായത്. ഈ കേസില്‍ രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ കൊല്ലമ്പുഴ സ്വദേശിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന 3 ജാക്ക് ഹാമറുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച മെഷീനുകള്‍ പ്രതികള്‍ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായവര്‍. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *