

തിരുവനന്തപുരം: ആര്.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്ത കുഫോസ് വി.സിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നവരെ ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല. കേരളത്തിലെ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്റെ അനുവാദമില്ലാതെ പരുപാടികളില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം. ഗവര്‍ണര്‍ ബുദ്ധിപൂര്‍വ്വം ആര്.എസ്.എസ് ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്-മന്ത്രി പറഞ്ഞു.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലും മന്ത്രി ആര്.എസ്.എസിനും ക്രിസ്ത്യന്‍ പുരോഹിതന്മാര്ക്കും എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച മന്ത്രി അരമനയില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ ഇതിന് പരിഹാരം ഉണ്ടാകുമോയെന്നും ചോദിച്ചു. ഞങ്ങള്‍ക്കെതിരെ ഇത്തരം അതിക്രമ ഉണ്ടാകുനെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പരാതി നല്‍കുന്നതിന് പോലുമുള്ള ധൈര്യം ഈ തിരുമേനിമാര് കാണിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
