Breaking News

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച; സംസാരിക്കാനില്ലെന്ന് ശശി തരൂര്‍

ദില്ലി: ലോക്‌സഭയില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിഷയത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സംസാരിക്കാനില്ലെന്ന് ശശി തരൂര്‍ എം.പി. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേല്‍ ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ സംസാരിക്കാനില്ലെന്ന് ശശി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും കോണ്‍ഗ്രസില്‍ ചര്‍ച്ചക്ക് തുടക്കമിടുക. വിഷയത്തില്‍ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോണ്‍ഗ്രസിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചൂടേറിയ സംവാദങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *