

തിരുവന്തപുരം: അകാലത്തിൽ പരലോകമായ അനശ്വരയുടെ അനുസ്മരണ ചടങ്ങും കുടുംബത്തിന് സഹായനിധി കൈമാറ്റവും 2025 മേയ് 26-ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തെ പ്രസ് ക്ലബ് ഹാളിൽ നടന്നു. ചടങ്ങ് ബഹുമാനപ്പെട്ട മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.
സംഘടനാ സംവിധാനത്തിലൂടെ സമാഹരിച്ച ആകെ 6.5 ലക്ഷം രൂപയുടെ സഹായനിധിയിൽ 50,000 രൂപ മരണദിവസം തന്നെ കൈമാറിയിരുന്നു. ശേഷിച്ച 6 ലക്ഷം രൂപ, അനശ്വരയുടെ രണ്ടു മക്കളുടെ പേരിൽ 3 ലക്ഷം വീതം സ്ഥിരനിക്ഷേപമായി നിർമ്മി ച്ചിരുന്നുവെന്നും, അതിന്റെ സർട്ടിഫിക്കറ്റ് ബഹു. മന്ത്രി അവരുടെ കൈകളിൽ ഏൽപ്പിച്ചു.

ചടങ്ങിൽ സംസാരിച്ച മന്ത്രി, സഹപ്രവർത്തകരോടുള്ള ഉത്തര വാദിത്തബോധത്തിന്റെയും ആത്മാർത്ഥതയുടെയും മഹത്വം വളർത്തിക്കാട്ടിയ സംഘടനയുടെ ഇടപെടൽ പ്രശംസയോടെ രേഖപ്പെടുത്തി. യാത്രയയപ്പ് സമ്മേളനം അരുവിക്കര എം.എൽ.എ. അഡ്വ. ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം. സി. റെജിൽ IAS, സഹപ്രവർത്തകരോടുള്ള ആത്മാർത്ഥ സമീപനത്തെ അഭിനന്ദിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ദുനിം റിയാസുദീൻ അധ്യക്ഷനായി. ക്ഷീരോത്പാദന മേഖലയെ നിലനിർത്തിക്കൊണ്ടു പോകാൻ പ്രാദേശിക പദ്ധതികളെ ശക്തിപ്പെടുത്തണമെന്നും, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയുടെ നിർണ്ണയവും, സ്ഥാപന വർഗ്ഗികരണവും , ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം മെച്ചപ്പെടു ത്തുന്നതും അടിയന്തിരമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

.മുൻ ജില്ലാ ഓഫീസർ ഡോ. ശ്രീകുമാർ എസ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബോബി എസ്. മാനുവൽ, മുൻ സംസ്ഥാന പ്രസിഡൻ്റ് രതീശൻ അരിമ്മൽ, KLI ബുള്ളറ്റിൻ ചീഫ് എഡിറ്റർ നവീൻ മഞ്ഞിപ്പുഴ, മുൻ ജില്ലാപ്രസിഡൻ്റ് ദിലീപ് കുമാർ, ഫീൽഡ് ഓഫീസർമാരായ സുനിൽകുമാർ, പ്രസാദ് എന്നിവരെ ചടങ്ങിൽ പൊന്നാടയിട്ട് ബഹുമതി അർപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് വി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ പ്രശാന്ത് എസ്.വി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റുമാരായ ഷാജി പി.ജി, കൃഷ്ണദാസ് വി, സെക്രട്ടറിമാരായ അബ്ദുൽ സലാം എം, മുകേഷ് ബി, നജീബ്. ഇ, ജില്ലാ പ്രസിഡൻ്റ് ജയ്സൻ കെ.ഐ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു, ജില്ലാ സെക്രട്ടറി റെജി ജി.എസ് നന്ദി പ്രസംഗം നടത്തി.

ഈ ചടങ്ങ് സംസ്ഥാന നേതൃത്വത്തിനായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് നേതൃത്വം നൽകി സംഘടിപ്പിച്ചത്. മറ്റ് ജില്ലകളിൽ നിന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി തന്നെ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ചതിനും, 22 പ്രതിനിധികൾ പങ്കെടുത്തതിനും പ്രത്യേക അഭിനന്ദനമുണ്ടായി.
അനശ്വരയുടെ ചരമദിനം മുതൽ കുടുംബത്തെ പിന്തുണക്കാൻ തുടർച്ചയായി പ്രവർത്തിച്ച എല്ലാ ജില്ലാ കമ്മിറ്റികൾക്കും കേരളത്തിലെ സഹപ്രവർത്തകർക്കും സംഘടനയുടെ അഭിമാനപൂർവമായ നന്ദിയും യോഗത്തിൽ രേഖപ്പെടുത്തി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച …