Breaking News

“ഞങ്ങൾ തുടരും”

വർക്കല: നഗരസഭയിൽ സേവനം അനുഷ്ഠിച്ച മുൻ ജീവനക്കാരും ഇപ്പോൾ ജോലിചെയ്യുന്ന വരും സംഘടിപ്പിച്ച സൗഹൃദ സംഗമം “ഞങ്ങൾ തുടരും 2025” ശ്രദ്ധേയമായി. ഞായറാഴ്ച വർക്കല ജനാർദ്ദനപുരത്ത് നടന്ന സംഗമത്തിൽ വർക്കല നഗരസഭയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി മുൻ ജീവനക്കാരും, വിവിധ വിഭാഗങ്ങളിൽ സേവനം ചെയ്യുന്ന നിലവിലെ ജീവനക്കാരും പങ്കെടുത്തു.

പഴയകാല ഓർമ്മകളെ പുതുക്കുകയും പ്രവർത്തനകാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത സംഗമത്തിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് കൊല്ലം ജോയിൻ ഡയറക്ടർ സുബോധ് .എസ് നിർവഹിച്ചു . റിട്ടയർ ചെയ്ത വിവിധ വിഭാഗം ജീവനക്കാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെ മേൽനോട്ട ഉദ്യോഗസ്ഥർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുതിയ തലമുറയ്ക്കു മാതൃകയായ ഈ സംഗമം സൗഹൃദത്തിന്, സഹകരണത്തിന്, സാമൂഹിക പ്രതിബന്ധതയ്ക്ക് ശക്തി പകരുന്നവയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ ആരംഭിച്ച സംഗമത്തിൽ പരിചയപ്പെടൽ, കലാപരിപാടികൾ, വിവിധങ്ങളായ കളിതമാശകൾ, എന്നിങ്ങനെ വൈകുന്നേരം നാലു മണി വരെ പരിപാടികൾ നീണ്ടുനിന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *