Breaking News

വർക്കലയിൽ വിവിധയിടങ്ങളിൽ എം ഡി എം എ യുമായി രണ്ടു യുവാക്കൾ പിടിയിലായി

വർക്കല: പരവൂർ ഭൂതക്കുളം വേപ്പാലമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല പാളയംകുന്ന് സ്വദേശിയായ രമ്യ ഭവനിൽ 32 വയസ്സുള്ള സായികുമാറിനെ ഊന്നിൻമൂട് ജംഗ്ഷനിൽ നിന്നും , പള്ളിക്കൽ തുമ്പോട് സ്വദേശിയായ പഴുവടി വിളയിൽ വീട്ടിൽ 35 വയസ്സുള്ള അജിത്തിനെ പ്രതിയുടെ വീടിന് സമീപത്തു നിന്നുമാണ് ബുധനാഴ്ച്ച ഡാൻസാഫ് സംഘം പിടികൂടിയത്.

പാളയംകുന്ന് സ്വദേശിയായ സായികുമാറിനെ കല്ലമ്പലം എസ് എച്ച് ഒ പ്രൈജു സ്ഥലത്തെത്തി പ്രതിയുടെ ദേഹ പരിശോധന നടത്തി MDMA(1 ഗ്രാം) കണ്ടെടുക്കുകയും പ്രതിയെ അയിരൂർ പോലീസിനു കൈമാറുകയും ചെയ്തു.

മടവൂർ സ്വദേശിയായ അജിത്തിനെ അയിരൂർ എസ്എച്ച് ഓ ശ്യാം ദേഹപരിശോധന നടത്തിയതിൽ ഒരു ഗ്രാം MDMA കണ്ടെടുക്കുക യും തുടർനടപടി ക്രമങ്ങൾക്ക് ശേഷം പള്ളിക്കൽ പോലീസിന് പ്രതിയെ കൈമാറുകയും ചെയ്തു. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

ഓപ്പറേഷൻ ഡീ-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച്ച നടത്തിയ പരിശോധനയിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ IPS ൻ്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം പ്രതികളെ പിടികൂടിയത്.

നർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപിന്റെ നിർദ്ദേശാനുസരണം ഡാൻസാഫ് എസ്.ഐ മാരായ സഹിൽ , ബിജുകുമാർ, എസ് സി പി ഓ മാരായ അനൂപ്, വിനീഷ് സി പി ഒ ഫറൂഖ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ രണ്ടു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *