

ആറ്റിങ്ങൽ: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ സ്പോർട്സ് ഗെയിംസ് പദ്ധതി പ്രകാരം കബഡി, ക്രിക്കറ്റ്, ഫുഡ് ബാൾ, വോളിബാൾ ടീമുകൾക്ക് കളിക്കാനാവാശ്യമുള്ള ഉപകരണങ്ങളും ജെഴ്സിയുമാണ് വിതരണം ചെയ്തത്. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി കിറ്റുകൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഗിരിജ ടീച്ചർ, എ നജാം, രമ്യ സുധീർ, അവനവഞ്ചേരി രാജു, നഗരസഭ സെക്രട്ടറി കെ.എസ് അരുൺകുമാർ, പ്ലാനിങ് ഓഫീസർ രവി തുടങ്ങിയവർ പങ്കെടുത്തു.


