Breaking News

സ്‌കൂൾ വാർഷികത്തിനോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഇടയ്ക്കോട് അനൂപ്പാറ ഗവൺമെന്റ് എൽപിഎസ് 114 മത് വാർഷികം “ഈ വരമ്പത്ത് ഇത്തിരി നേരം” എന്ന പേരിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു, എസ്എംസി ചെയർമാൻ അനീഷിന്റെ അധ്യക്ഷതയിൽ പരിപാടികളുടെ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി.ശശി നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബി ജയകുമാരനാശാരി സ്വാഗതവും പറഞ്ഞു, തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് ഷൈലജ ബീഗം കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ. പി സി പ്രതിഭകൾക്കുള്ള ആദരവുംനൽകി.
സിനിമ,ടിവി, താരങ്ങളായ ശംബു കല്ലറ, ശ്യാം കടയ്ക്കാവൂർ, സെൽവരാജ്, ശ്രീതി രവിലാൽ, വിനോദ് എന്നിവർ പങ്കെടുത്തു, ബ്ലോക്ക്‌ മെമ്പർ നന്ദുരാജ്, മെമ്പർ ബിജു. T, വികസനസമിതി ചെയർമാൻ സാബു വി. ആർ, ബി ആർ സി, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പി.റ്റി.എ പ്രസിഡന്റ്‌ രാജേഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് സർഗ്ഗാരാമം എന്ന കുട്ടികളുടെ പരിപാടിയും നടന്നു. നാട്ടുകാർ,അധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു, സ്‌കൂൾ വാർഷികത്തിന്റെ ഭാഗമായി രക്ഷകർത്താക്കൾക്ക് ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി ചിറയിൻകീഴ് എക്സൈസ് സബ് ഇൻസ്പെക്ടർ രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *