Breaking News

വാമനപുരം നദിക്ക് കുറുകെ നീന്തിയ യുവാവ് മുങ്ങി മരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർകുന്ന് തുണ്ടിൽ വീട്ടിൽ പരേതനായ പ്രശീലൻ്റെ മകൻ പ്രവീൺ (38)ആണ് മരിച്ചത്. അവനവഞ്ചേരി മുള്ളിയിൽ കടവിലാണ് അപകടം നടന്നത് . നദിയിൽ കുളിക്കുന്നതിനിടയിൽ നദിക്കു കുറുകെ നീന്തിയപ്പോഴാണ് അപകടത്തിൽ പെട്ടത്.

കരയിലിരുന്നവർ യുവാവ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടു ത്താൻ ശ്രമിച്ചെങ്കിലും നദിയുടെ ആഴക്കൂടുതലും, ശക്തമായ ഒഴുക്കും കാരണം വിജയിച്ചില്ല .തുടന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സും , സ്‌കൂബാ ടീമും തിരച്ചിൽ നടത്തി. വൈകിട്ട് 5 മണിയോ ടെയാണ് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടിയത്. ഭാര്യ : ലക്ഷ്മി.

Related posts

Leave a Reply

Your email address will not be published. Required fields are marked *