Breaking News

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ

കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ. രജിത പി.ആർ (പ്രസിഡൻറ്), വിജയദാസ്. ഡി (സെക്രട്ടറി) , അജിത് കുമാർ. ഡി (ട്രഷറർ).

തിരുവനന്തപുരം: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ നടന്നു. ജില്ലാ പ്രസിഡൻറ് രജിത പി.ആറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.ജെ.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സീതാ വിക്രമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ നേതാക്കൾ ആശംസകളർപ്പിച്ചു സംസാരിച്ചു.

രജിത പി.ആർ (പ്രസിഡൻറ്), വിജയദാസ് ( സെക്രട്ടറി),അജിത് കുമാർ ഡി (ട്രഷറർ) എന്നിവരെ ജില്ലാ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു. വി.എസ് സജീവ് കുമാർ (നെയ്യാറ്റിൻകര ), കൃഷ്ണദാസ് (ആറ്റിങ്ങൽ) , ആര്യനാട് സുരേഷ് (നെടുമങ്ങാട്), പ്രദീപ് (കാട്ടാക്കട) , സീതാ വിക്രമൻ (സിറ്റി), റോഷ്നി (സിറ്റി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും മേഖലാ കൺവീനർ മാരായും തെരഞ്ഞെടുത്തു.

ഫെബ്രുവരി അവസാനവാരം ഹൈദരാബാദിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ വനിതാ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കാൻ നേതാക്കളായ സീതാവിക്രമൻ, റോഷ്നി എന്നിവരെ ജില്ലാ കൺവെൻഷൻ തെരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി വിജയദാസ് യോഗത്തിൽ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *