

ആറ്റിങ്ങൽ: ഭരണഘടനാ ശില്പി ഡോ. ബി ആര് അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് പി.കെ.എസ്( പട്ടികജാതി ക്ഷേമ സമിതി) ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ വെച്ച് സംഘടിപ്പിച്ച പരിപാടി പി.കെ.എസ് ജില്ലാ പ്രസിഡന്റ് എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെയും രാഷ്ട്ര ശില്പി കളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് സംഘപരിവാറിന്റെ താല്പര്യമാണ്. കൂടാതെ ഡോ. ബി ആര് അേേബദ്കറെ അപമാനിച്ചതിനു പിന്നില്‍ സംഘപരിവാർ ദേശീയത ഉയര്‍ത്തുന്ന വംശീയ താല്‍പ്പര്യങ്ങളും പ്രകടമാണ്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ എന്നും രണ്ടാംതരം പൗരന്മാരായാണ് ഫാഷിസ്റ്റ് ശക്തികള്‍ കണക്കാക്കുന്നത്. ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതിയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയും രാജ്യത്തിന്റെ നിയമമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും ഭരണഘടനയെയും രാഷ്ട്ര താല്പര്യ ങ്ങളെയും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നവര്‍ രാജ്യത്തി ന്റെ ഭരണസിരാ കേന്ദ്രങ്ങളില്‍ ഇരിക്കുന്നത് അപമാനമാണ്. രാജ്യത്തിന്റെ അഭിമാനമായ ഡോ. ബി ആര് അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നും സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി.കെ.എസ് ഏരിയ പ്രസിഡന്റ് എസ്.സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി പി.സന്തോഷ് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വാരിജാക്ഷന്‍, ഏരിയ ട്രഷറർ എൻ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര’ എന്ന ചർച്ചക്ക് പാർലമെൻ്റിൽ മറുപടി നൽകുമ്പോഴായി രുന്നു അമിത് ഷായുടെ വിവാദ പരാമർശം. അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഫാഷനായി മാറിയെ ന്നും ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.


