

ആറ്റിങ്ങൽ: കേരള കർഷകസംഘം ആറ്റിങ്ങൽ ഏര്യാ പ്രവർത്തക യോഗം എസ്.ഡി ബാലൻ സ്മാരക ഹാളിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഹരിഹരൻപ്പിള്ള ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡന്റ് അഫ്സൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി സി. ദേവരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ബിജിമോൾ, ജില്ലാ.എക്സിക്യൂട്ടീവ് അംഗം അഡ്വ എസ് ലെനിൻ, സിപിഐഎം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി എം. പ്രദീപ്, എസ്. സിന്ധു തുടങ്ങിയവർ സംസാരിച്ചു



