Breaking News

മൃതദേഹവുമായി വർക്കല പോലീസ് സ്റ്റേഷനിൽ നാട്ടുകാരുടെ പ്രതിക്ഷേധം

വർക്കല: താഴെ വെട്ടൂർ പ്രദേശത്ത് ലഹരിവസ്തുക്കളുടെ നിർലോഭമായുള്ള ഉപയോഗവും , ലഹരി മാഫിയയുടെ ഭീതി പരത്തിയുള്ള വിളയാട്ടവും ഉണ്ടെന്നുള്ള പരാതി നിരവധി തവണ ജമാഅത്തിന്റെ ഭാഗത്തുനിന്നും നൽകിയെങ്കിലും പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പോലീസിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു അരുംകൊല വർക്കലയിൽ നടക്കില്ലായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു.

കേസിലെ ഒന്നാം പ്രതിയായ വെട്ടൂർ ആശാമുക്ക് സ്വദേശിയായ ജാസിം ഇതിനോടകം വിദേശത്തേക്ക് കടന്നതായും ഇത് പോലീസിൻറെ പിടിപ്പുകേടാണെന്നും ബന്ധുക്കൾ അലമുറയിട്ട് നിലവിളിച്ചു. കേസിൽ പരാതിക്ക് പോകുന്നവരെയും സാക്ഷി പറയുന്നവരെയും വെട്ടി കൊന്നുകളയുമെന്നുള്ള പ്രതികളുടെ നിരന്തരമായ ഭീഷണിയുണ്ടെന്നും ഇത് കാണിച്ച് പ്രതികളുടെ ഫോട്ടോ സഹിതം വർക്കല പോലീസിൽ പരാതി നൽകിയിട്ടും പോലീസ് പ്രതികളെ അന്വേഷിക്കുന്നതിൽ ഊർജ്ജസ്വലത കാട്ടിയിരുന്നില്ല എന്നും ആയതിനാലാണ് പ്രതികൾ വിദേശത്തേക്ക് കടന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.

പ്രതികളെ ഉടൻ പിടികൂടുമെന്നും, ഏതെങ്കിലും പ്രതികൾ പോലീസിന്റെ കണ്ണു വെട്ടിച്ചു വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കിൽ അവരെ തിരികെ കൊണ്ടുവരാനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും വർക്കല SHO പ്രവീൺ പ്രതിക്ഷേധക്കാർക്ക് ഉറപ്പു നൽകിയതിനെ തുടർന്ന് അരമണിക്കൂറിനു ശേഷം ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പിരിഞ്ഞു പോയി.

Related posts

Leave a Reply

Your email address will not be published. Required fields are marked *