Breaking News

വർക്കല പാപനാശം ബീച്ചിൽ 16കാരൻ തിരയിൽപ്പെട്ടു

വർക്കല: കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ 16 വയസ്സുള്ള അൻഷാദ് ആണ് തിരയിൽ പെട്ടത് തിരയിൽപ്പെട്ട അൻഷാദിനെ പാപനാശം ബീച്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

ശ്വാസകോശത്തിൽ മണൽ കയറിയിട്ടുണ്ടോ എന്നുള്ള കാര്യത്തിലും ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചു. കൊല്ലത്തു നിന്നും സുഹൃത്തുക്കളായ നാല് പ്ലസ് ടു വിദ്യാർത്ഥി കൾ ആണ് വർക്കല പാപനാശം ബീച്ചിൽ വ്യാഴാഴ്ച്ച വൈകുന്നേരം 3.30 ന് കുളിക്കാൻ എത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *