

കിളിമാനൂർ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ ഇടത്തറ വിളയിൽ വീട്ടിൽ വിഷ്ണു (32) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കിളിമാനൂർ മണലേത്തു പച്ച ജംഗ്ഷനിൽ വച്ചായിരുന്നു അപകടം നടന്നത്.
നിലമേൽ ഭാഗത്ത് നിന്ന് കിളിമാനൂർ ഭാഗത്തേക്ക് അമിത വേഗത്തിൽ റോംഗ് സൈഡിലൂടെ എത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ എതിർദിശയിൽ വന്ന വിഷ്ണുവിന്റെ ബൈക്കിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷ്ണുവിന്റെ ബൈക്ക് പൂർണമായും തകർന്നു. സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു .




