Breaking News

കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

വര്‍ക്കല: കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശിയായ ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. ശ്രീകുമാര്‍ കോയമ്പത്തൂരില്‍ നിന്നും വന്ന വിനോദയാത്ര സംഘത്തിനൊപ്പം വര്‍ക്കലയില്‍ നിന്നും വഴികാട്ടിയായി ചേര്‍ന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഏഴരയോടെ പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.. കായലും കടലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍പ്പെട്ട് ശ്രീകുമാറിനെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

വര്‍ക്കല ഫയര്‍ഫോഴ്‌സും അയിരൂര്‍ പോലീസും ചേര്‍ന്ന് ശ്രീകുമാറിനെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടത്തി. കടലിന് സമീപത്തായി കായലില്‍ വെള്ളം കടലിലേക്ക് ഒഴുകുന്ന ഭാഗത്ത് നിരവധി ആളുകള്‍ കുളിക്കാനും മറ്റുമായി വെള്ളത്തിലിറങ്ങുന്നുണ്ട്. കാഴ്ചയില്‍ ജലാശയം ശാന്തമായി കാണുന്നുണ്ടെങ്കിലും ശക്തിയായ അടിയൊഴുക്കാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന കാപ്പില്‍ ബീച്ചില്‍ ഒരു ലൈഫ് ഗാര്‍ഡ് മാത്രമേ ഉള്ളൂ. ശ്രീകുമാറിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *