Breaking News

വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ ആറ്റിങ്ങൽ സ്വദേശി റിമാൻഡിൽ.

ആറ്റിങ്ങൽ സ്വദേശി മോഷണകേസിൽ അറസ്റ്റിൽ

വെള്ളനാട്: വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ ആളിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആറ്റിങ്ങൽ വലിയകുന്ന് കുഴിവിള പുത്തൻവീട്ടിൽ എം.രാജീവ്(35) നെയാണ് പിടികൂടിയത്. മേപ്പാട്ടുമല പിള്ള വീട്ടിൽ രാജമ്മയുടെ രണ്ടര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം വാളിയറ മഠത്തിന് സമീപമാണ് സംഭവം. വിറകെടുക്കാനായി എത്തിയ രാജമ്മയ്ക്ക് അവിടെ നിന്നുരുന്ന രാജീവ് ഒണങ്ങിയ ഓല എടുത്ത് കൊടുത്ത ശേഷം രാജമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഓടുകയായിരുന്നു. മാല പൊട്ടിച്ച സമയം നിലത്ത് വീണ രാജമ്മ എഴുന്നേറ്റ് രാജീവിന്റെ പുറകെ കുറേ ദൂരം ഓടി. ആ സമയം അതുവഴി വന്ന സമീപവാസികൾ രാജമ്മയോട് കാര്യങ്ങൾ തിരക്കിയ ശേഷം തിരച്ചിൽ ആരംഭിച്ചു. മാല പൊട്ടിച്ചോടിയ രാജീവ് ഇടവഴി കയറി ഓടി ക്ഷേത്രക്കുളത്തിന് സമീപം വഴി വെള്ളനാട് ജംഗ്ഷനിൽ വരുന്ന റോഡിൽ വച്ച് നാട്ടുകാർ രാജീവിനെ തടഞ്ഞുവച്ച ശേഷം ആര്യനാട് പോലീസിന് കൈമാറുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *